സാനുമാഷ് പിണക്കം മറന്നു; അഴീക്കോടിന് സന്തോഷം

രണ്ടുപേരും കൂടുതല്‍ സംസാരിച്ചില്ല, ചുരുങ്ങിയ വാക്കുകളില്‍ സുഖാന്വേഷണം നടത്തിയശേഷം ,സാനുമാഷ് തിരിച്ചുപോയി. പറയാന്‍ ഒരുപാടുണ്ടായിരുന്നതാണ് മൗനത്തിന് കാരണമെന്ന് പിന്നീട് അഴീക്കോട് പറഞ്ഞു. സാനുമാഷ് ആശുപത്രിയില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ ഇന്നസെന്റും വെള്ളിയാഴ്ച അഴീക്കോടിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
അഴീക്കോടിന് വേഗത്തില്‍ രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ച ഇന്നസെന്റ് ആരോഗ്യവാനായ ശേഷം വീണ്ടും ഗോദയിലിറങ്ങി തമ്മില്‍ തര്‍ക്കിക്കാമെന്ന് തമാശയായി പറയുകയും ചെയ്തു.
തര്‍ക്കങ്ങള്‍ക്ക് താനും തയ്യാറാണെന്നും അതിനായി വാക്കുകള്‍ ഒഴുകിയെത്തുമെന്നുമായിരുന്നു ഇതിന് അഴീക്കോടിന്റെ മറുപടി. സംവിധായകന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു.
സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി, മന്ത്രി കെപി മോഹനന്‍, എംപി വീരേന്ദ്രകുമാര്‍, അക്ബര്‍ കക്കട്ടില്‍. കെപി സുധീര, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരെല്ലാ അഴീക്കോടിനെ കാണാനായി വെള്ളിയാഴ്ച ആശുപത്രിയെലെത്തി.












Click it and Unblock the Notifications