• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാനുമാഷ് പിണക്കം മറന്നു; അഴീക്കോടിന് സന്തോഷം

  • By Lakshmi

തൃശൂര്‍: ചികിത്സയില്‍ കഴിയുന്ന സുകുമാര്‍ അഴീക്കോടിനെ കാണാന്‍ പതിനെട്ടുവര്‍ഷം നീണ്ട പിണക്കം മറന്ന് എംകെ സാനു ആശുപത്രിയിലെത്തി. സംസാരത്തിനിടയില്‍ വികാരാധീനരായ രണ്ടുപേരും ചോദിച്ച ചോദ്യം നമുക്കിടയില്‍ എന്തായിരുന്നു പ്രശ്‌നമെന്നായിരുന്നു രണ്ടുപേരുടെയും ചോദ്യം.

രണ്ടുപേരും കൂടുതല്‍ സംസാരിച്ചില്ല, ചുരുങ്ങിയ വാക്കുകളില്‍ സുഖാന്വേഷണം നടത്തിയശേഷം ,സാനുമാഷ് തിരിച്ചുപോയി. പറയാന്‍ ഒരുപാടുണ്ടായിരുന്നതാണ് മൗനത്തിന് കാരണമെന്ന് പിന്നീട് അഴീക്കോട് പറഞ്ഞു. സാനുമാഷ് ആശുപത്രിയില്‍ വന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ ഇന്നസെന്റും വെള്ളിയാഴ്ച അഴീക്കോടിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

അഴീക്കോടിന് വേഗത്തില്‍ രോഗം ഭേദമാകട്ടെ എന്ന് ആശംസിച്ച ഇന്നസെന്റ് ആരോഗ്യവാനായ ശേഷം വീണ്ടും ഗോദയിലിറങ്ങി തമ്മില്‍ തര്‍ക്കിക്കാമെന്ന് തമാശയായി പറയുകയും ചെയ്തു.

തര്‍ക്കങ്ങള്‍ക്ക് താനും തയ്യാറാണെന്നും അതിനായി വാക്കുകള്‍ ഒഴുകിയെത്തുമെന്നുമായിരുന്നു ഇതിന് അഴീക്കോടിന്റെ മറുപടി. സംവിധായകന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു.

സംഗീതജ്ഞന്‍ ദക്ഷിണാമൂര്‍ത്തി, മന്ത്രി കെപി മോഹനന്‍, എംപി വീരേന്ദ്രകുമാര്‍, അക്ബര്‍ കക്കട്ടില്‍. കെപി സുധീര, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരെല്ലാ അഴീക്കോടിനെ കാണാനായി വെള്ളിയാഴ്ച ആശുപത്രിയെലെത്തി.

English summary
Professer MK Sanoo visited the eminent literary critic, Dr Sukumar Azhikode who is under treatment at Amala hospital here on Friday. This the first time the both are taking for 18 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more