Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ തമിഴര്‍ സുരക്ഷിതര്‍: ഉമ്മന്‍ ചാണ്ടി

Oommen Chandy
കൊച്ചി: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ ഉണ്ടാവുന്ന അക്രമങ്ങള്‍ക്ക് കാരണം ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

തമിഴ്‌നാട്ടുകാര്‍ കേരളത്തില്‍ അക്രമത്തിന് ഇരയാകുന്നുവെന്ന തെറ്റായ വാര്‍ത്തകള്‍ ചിലര്‍ നിരന്തരം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടിസ്ഥാന രഹിതമാണ് ഈ വാര്‍ത്തകള്‍. കുപ്രചരണങ്ങള്‍ തമിഴ്‌നാട്ടുകാര്‍ വിശ്വസിക്കരുത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം അങ്ങേയറ്റത്തെ സഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നത്. ഇത് മലയാളികളുടെ മാന്യതയുടെ ഭാഗമാണി- അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒരാള്‍ക്കും കേരളത്തില്‍ അക്രമം നേരിടേണ്ടി വന്നിട്ടില്ല. കേരളത്തിലെ തമിഴ്‌നാട്ടുകാരെല്ലാം സുരക്ഷിതരാണ്. തമിഴ്‌നാട്ടില്‍നിന്ന് വന്നവരെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അയ്യപ്പ ഭക്തരെ ആക്രമിക്കുന്നുവെന്നുമുള്ള തെറ്റായ വാര്‍ത്തകളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്-അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ മലയാളികളുടെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരേ ക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ചെന്നൈ നഗരത്തില്‍ എട്ടോളം കടകള്‍ അഭിഭാഷകര്‍ പ്രകടനമായി എത്തി വെള്ളിയാഴ്ച തകര്‍ത്തിരുന്നു.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+