ഭര്‍ത്താവ് വഴക്കിട്ടു; ഭാര്യ ബന്ധുവിനൊപ്പം പോയി
നെയ്യാറ്റിന്‍കര: ഗള്‍ഫിലുള്ള ഭര്‍ത്താവ് വഴക്കുപറഞ്ഞെന്ന കാരണത്താല്‍ ഭാര്യ മുറച്ചെറുക്കനൊപ്പം ഒളിച്ചോടി. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിനി അനുമോള്‍(24) ആണ് അമ്മാവന്റെ മകനായ രതീഷി(27)നൊപ്പം മുങ്ങിയത്.
ഡിസംബര്‍ 14ന് ഗള്‍ഫിലുള്ള ഭര്‍ത്താവ് ബിജു ഭാര്യയെ വിളിച്ച് വഴക്കു പറഞ്ഞിരുന്നുവത്രേ. മുറച്ചെറുക്കനുമായുള്ള ബന്ധത്തെചൊല്ലിയായിരുന്നു ദമ്പതിമാര്‍ വഴക്കിട്ടത്. പിറ്റേന്ന് രാവിലെ അനുമോള്‍ നാലര വയസുള്ള മകന്‍ അഭിഷേകിനെയും കൂട്ടി മുറച്ചെറച്ചെറുക്കനൊപ്പം ഒളിച്ചോടുകയായിരുന്നു.
ആമച്ചലുള്ള ഭര്‍ത്താവ് ബിജുവിന്റെ അച്ഛന്‍ രവീന്ദ്രന്‍ പൊലീസില്‍ നല്‍കിയ പരാതിയിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് കന്യാകുമാരിയിലായിരുന്ന അനുമോളും രതീഷും നെയ്യാറ്റിന്‍കര പൊലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു. ഇവര്‍ക്ക് കോടതി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ അനുമതി നല്‍കി.












Click it and Unblock the Notifications