തിരഞ്ഞെടുപ്പ്: പുടിന് സൗന്ദര്യ ശസ്ത്രക്രിയ

മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായിരുന്നു ശസ്ത്രക്രിയയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വോട്ടര്‍മാരെ ആകര്‍ഷിക്കാനായിട്ടാണത്രേ പുടിന്‍ ചെറുപ്പം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദിവസം ടിവി പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട അന്‍പത്തൊന്‍പതുകാരനായ പുടിന്റെ മുഖത്തു ചുളിവുകളൊന്നും ഇല്ലാതിരുന്നതാണു ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനം.
കൂടുതല്‍ ചെറുപ്പക്കാരനായി കാണപ്പെടാന്‍ പുടിന്‍ അടുത്തകാലത്തു പ്രത്യേക ശ്രമം നടത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നെഞ്ചു തുറന്നു കാണിച്ചുള്ള കുതിരസ്സവാരി, കടുവകളുടെ സഞ്ചാരപഥത്തിലൂടെ യാത്ര, യുദ്ധവിമാനം പറത്തല്‍ തുടങ്ങി ചെറുപ്പത്തിന്റെ സാഹസികത പ്രകടമാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ക്കു ഇദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.












Click it and Unblock the Notifications