ദില്ലി: രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലികൊടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും , കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല അജിത് സിങിനു നല്‍കുമെന്നാണ് കരുതുന്നത്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലോക്ദളിനെ യുപിഎ ഘടകകക്ഷിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാര്‍ട്ടിക്ക് അഞ്ചു എംപിമാരുണ്ട്. യുപിയുടെ പടിഞ്ഞാറന്‍ ബെല്‍റ്റില്‍ ആര്‍എല്‍ഡിക്കുള്ള സ്വാധീനമാണ് ഈ പുതിയ സഖ്യത്തിനു കാരണം.
മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങിന്റെ മകനാണ് ഇദ്ദേഹം. മൂന്നു വ്യത്യസ്ത രാഷ്ട്രീയ സംഖ്യത്തിനു കീഴില്‍ നാലിലേറെ തവണ മന്ത്രിയായ അജിത് സിങിന്റെ കരുത്ത് ജാട്ട് മേഖലയിലുള്ള നിര്‍ണായ സ്വാധീനം തന്നെയാണ്.