കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് സിങ് സത്യപ്രതിജ്ഞ ചെയ്തു

Google Oneindia Malayalam News

Ajit Singh
ദില്ലി: രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലികൊടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും , കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തു. സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല അജിത് സിങിനു നല്‍കുമെന്നാണ് കരുതുന്നത്.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ ലോക്ദളിനെ യുപിഎ ഘടകകക്ഷിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാര്‍ട്ടിക്ക് അഞ്ചു എംപിമാരുണ്ട്. യുപിയുടെ പടിഞ്ഞാറന്‍ ബെല്‍റ്റില്‍ ആര്‍എല്‍ഡിക്കുള്ള സ്വാധീനമാണ് ഈ പുതിയ സഖ്യത്തിനു കാരണം.

മുന്‍ പ്രധാനമന്ത്രി ചരണ്‍ സിങിന്റെ മകനാണ് ഇദ്ദേഹം. മൂന്നു വ്യത്യസ്ത രാഷ്ട്രീയ സംഖ്യത്തിനു കീഴില്‍ നാലിലേറെ തവണ മന്ത്രിയായ അജിത് സിങിന്റെ കരുത്ത് ജാട്ട് മേഖലയിലുള്ള നിര്‍ണായ സ്വാധീനം തന്നെയാണ്.

English summary
Ajit Singh(RLD) joined the ruling United Progressive Alliance (UPA), he was Sunday sworn-in as union minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X