സംവിധായകന്‍ വൈശാഖിനെ തമിഴര്‍ തടഞ്ഞു
പൊളളാച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ് പാര്‍ട്ടികള്‍ മലയാളികള്‍ക്ക് നേരെയുളള നിലപാട് കര്‍ശനമാക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദിന്റെ പുതിയ ചിത്രമായ 'നന്പര്‍ 66 മധുര ബസി'ന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തിയതിന് പിന്നാലെ വീണ്ടും സിനിമാക്കാര്‍ക്കെതിരെ പ്രതിഷേധം.
പൊളളാച്ചിയില്‍ ലൊക്കേഷന്‍ നോക്കാനെത്തിയ സംവിധായകന്‍ വൈശാഖിനെ എംഡിഎംകെ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ തടഞ്ഞു. വൈശാഖും കൂട്ടരും താമസിച്ചിരുന്ന ഹോട്ടല്‍ എംഡിഎംകെ പ്രവര്‍ത്തകര്‍ വളഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് പോലീസ് എത്തിയാണ് ഇവരെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയത്.
മല്ലുസിംഗ് എന്ന സിനിമയുടെ ലൊക്കേഷന്‍ നോക്കുന്നതിനു വേണ്ടിയായിരുന്നു വൈശാഖും സംഘവും പൊളളാച്ചിയില്‍ എത്തിയത്. 'നമ്പര്‍ 66 മധുര ബസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നിഷാദിനെ തെങ്കാശിയില്‍ വച്ച് ഒരു സംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാനും ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘം കേരളത്തിലേയ്ക്ക് മടങ്ങിയിരുന്നു.












Click it and Unblock the Notifications