ഡാം: പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് മന്‍മോഹന്‍

കേരളവും തമിഴ്‌നാടും കേന്ദ്രത്തിന് വളരെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ രീതീയില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഉടന്‍ സാധ്യമാകും-പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യ സന്ദര്‍ശനം കഴിഞ്ഞ് മടക്കയാത്രക്കിടെയാണ് മന്‍മോഹന്‍ സിങ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇതാദ്യമായിട്ടാണ് ഈ പ്രശ്‌നത്തില്‍ മന്‍മോഹന്‍ പരസ്യമായി പ്രതികരണം നടത്തുന്നത്.
നേരത്തേ മുല്ലപ്പെരിയാര്‍ വിഷയവുമായി കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
തര്‍ക്കപരിഹാരത്തിന് അനുകൂല സാഹചര്യമൊരുക്കാന്‍ രണ്ട് മുഖ്യമന്ത്രിമാരെയും ചര്‍ച്ചയ്ക്ക് വിളിയ്ക്കും. പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കുമെന്ന കാര്യം പരിശോധിയ്ക്കുമെന്നും മന്‍മോഹന്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications