മുങ്ങിയ വീണ മാലിക് പാകിസ്താനില്‍ പൊങ്ങി

വീണയുടെ ഇന്ത്യക്കാരനായ മാനേജരാണ് താരത്തെ കാണുന്നില്ലെന്ന് കാണിച്ച് മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.
അടുത്തിടെ എഫ്എച്ച്എം മാഗസിനില്‍ വന്ന നഗ്നഫോട്ടോ പാകിസ്താനില്‍ വിവാദമായതിനെത്തുടര്‍ന്ന് വീണ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവത്രേ. ഇതിന് പിന്നാലെ പൊടുന്നനെ ഇവരെ കാണാതാവുക കൂടി ചെയ്തതോടെ ഭയന്നാണ് മാനേജര്‍ പൊലീസില്‍ പരാതി നല്‍കിയത്.
എന്നാല്‍ അതീവ രഹസ്യമായി വീണ പാകിസ്താനിലേയ്ക്ക് പോവുകയായിരുന്നു. കാലാവധി തീരാറായ വിസ പുതുക്കാന്‍വേണ്ടി അമൃത്സറിലെത്തിയ വീണ വാഗ അതിര്‍ത്തിവഴി ലാഹോറിലെത്തുകയാണത്രേ ഉണ്ടായത്.
ബുര്‍ഖ ധരിച്ചെത്തിയ വീണയ്‌ക്കൊപ്പം സുഹൃത്തായ അഷ്മിത് പട്ടേലുമുണ്ടായിരുന്നുവത്രേ. ബുര്‍ഖയണിഞ്ഞിരുന്നതിനാല്‍ ആര്‍ക്കും വീണയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, മാത്രവുമല്ല പാസ്‌പോര്‍ട്ടില്‍ വീണയുടെ യഥാര്‍ത്ഥ പേരാണ് ചേര്‍ത്തിട്ടുള്ളത്. അതിനാല്‍ ആ വഴിയ്ക്കും ആര്‍ക്കും സംശയമൊന്നുമുണ്ടായില്ല. സഹീദയെന്നാണ് വീണയുടെ യഥാര്‍ത്ഥ പേര്.
നഗ്നചിത്ര വിവാദത്തിന് പിന്നാലെ പിതാവ് വീണയെ തള്ളിപ്പറയുകയും കുടുംബത്തില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications