Get Updates
Get notified of breaking news, exclusive insights, and must-see stories!

മുകേഷ് അംബാനിക്കെതിരായ വാറണ്ട് പിന്‍വലിച്ചു

Mukesh Ambani
തൃശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരേ തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്് പിന്‍വലിച്ചു. റിലയന്‍സ് കമ്പനി പവര്‍ ഓഫ് അറ്റോര്‍ണി ആര്‍. രാജരാജവര്‍മ വാറന്റ് പിന്‍വലിക്കാന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണിത്.

റിലയന്‍സ് മൊബൈല്‍ ഫോണിന്റെ ഉപയോക്താവായ എം. ജോസഫ് നല്‍കിയ പരാതിയില്‍ ഫോറം മുമ്പാകെ ഹാജരാകാന്‍ മുകേഷ് അംബാനിയ്ക്ക് കോടതി സമന്‍സ് അയച്ചിരുന്നു.

2003ല്‍ റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡിന്റെ ആര്‍ വേള്‍ഡില്‍നിന്ന് 24,000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയെങ്കിലും കമ്പനി പരസ്യത്തില്‍ പറഞ്ഞ സേവനങ്ങള്‍ ലഭിച്ചില്ല എന്നാരോപിച്ചാണ് ജോസഫ് ഹര്‍ജി നല്‍കിയത്.

2010ല്‍ ഫോറം ജോസഫിനനുകൂലമായി വിധി പുറപ്പെടുവിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉത്തരവ് പാലിച്ചില്ല. ഇത് കാണിച്ച് ജോസഫ് നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

2003ലാണ് ജോസഫ് ഈ കേസ് ഫയല്‍ ചെയ്തത്. അന്ന് റിലയന്‍സ് ഇന്‍ഫോകോംലിമിറ്റഡ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലായിരുന്നു. എന്നാല്‍ പിന്നീട് അംബാനി കുടുംബത്തിന്റെ സ്വത്ത് ഭാഗിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഫോകോം അനില്‍ അംബാനിയുടേതായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+