ആക്രമണം: ജയലളിതയ്ക്ക് ഉമ്മന്‍ചാണ്ടി കത്തെഴുതി

തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സത്വര നടപടി വേണം. ഇതിനായി മതിയായ നടപടികള്‍ തമിഴ്‌നാടിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്- എന്നിങ്ങനെയാണ് കത്തിലെ ഉള്ളടക്കം.
തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് കേരളം ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സമാധാനം പുനസ്ഥാപിക്കാന്‍ സംയുക്ത പ്രസ്താവന നടത്താമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വ്യാജവാര്‍ത്തകളും കുപ്രചരണങ്ങളും സംഘര്‍ഷവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തമിഴകത്ത് മലയാളികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ കത്ത്. ചെന്നൈയിലും മറ്റു മലയാൡകളുടെ സ്ഥാപനങ്ങള്‍ ആക്രമിക്കുകയും തെങ്കാശിയിലും പൊള്ളാച്ചിയിലും മലയാളചലച്ചിത്ര പ്രവര്‍ത്തകരെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications