ചിദംബരം: ഹൈക്കമാന്റിനെ കാണുമെന്ന് ചാണ്ടി

ശനിയാഴ്ച തമിഴ്‌നാട്ടിലെ പരിപാടിയില്‍ പങ്കെടുത്ത് ചിദംബരം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന് അനുകൂലമായ രീതിയില്‍ സംസാരിച്ചതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്.
ചിദംബരത്തിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നും ഇത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നുംമുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ ചിദംബരത്തിനെതിരേ കക്ഷിഭേദമെന്യേ സംസ്ഥാനത്തു പ്രതിഷേധം ആളിക്കത്തുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിന്റെ പ്രസ്താവനയെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും രൂക്ഷമായി വിമര്‍ശിച്ചു.
ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്ഥിരം അഴിമതിക്കാരനായ ചിദംബരം സ്വന്തം നില പരുങ്ങലിലായപ്പോള്‍ രാഷ്ട്രീയനേട്ടത്തിനായി സങ്കുചിതവികാരം ഇളക്കിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇരുസംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന കുറ്റകരമായ ഇടപെടലാണു ചിദംബരത്തിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ ചിദംബരത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications