വിഎസിന്റെ പ്രസ്താവന അനാവശ്യമായിപ്പോയി: പിണറായി

വിഎസിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അവ നിരാകരിക്കാന്‍ പിബി തീരുമാനിച്ചു. വി.എസിന്റെ പ്രസ്താവനക്കെതിരേ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. ശിവദാസമേനോന്‍ രംഗത്തെത്തിയത് ശരിയായില്ല. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്-തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയവേ പിണറായി പറഞ്ഞു.
ബംഗാളിലെ ഭൂപ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പലപ്പോഴും പോളിറ്റ്ബ്യൂറോ ഇടപെട്ടിട്ടുണ്ട്. ബംഗാളിലേതു പോലെ കേരളത്തിലും തിരിച്ചടി നേരിടുമെന്നു വിചാരിക്കേണ്ടതില്ല. രണ്ടു സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിഭാഗീയതയുടെ അംശങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതു തിരുത്തും. മത-സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണു പാര്‍ട്ടിക്കുള്ളത്. എന്നാല്‍ സിപിഎമ്മിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications