കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ പ്രസ്താവന അനാവശ്യമായിപ്പോയി: പിണറായി

  • By Lakshmi
Google Oneindia Malayalam News

Pinarayi
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോളിറ്റ്ബ്യൂറോ നിലപാടിനെതിരേ കേന്ദ്രകമ്മിറ്റിയംഗം വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അനാവശ്യമായിപ്പോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമായിരുന്നുവെന്നും പിണറായി പറഞ്ഞു.

വിഎസിന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അവ നിരാകരിക്കാന്‍ പിബി തീരുമാനിച്ചു. വി.എസിന്റെ പ്രസ്താവനക്കെതിരേ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി. ശിവദാസമേനോന്‍ രംഗത്തെത്തിയത് ശരിയായില്ല. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്-തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയവേ പിണറായി പറഞ്ഞു.

ബംഗാളിലെ ഭൂപ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പലപ്പോഴും പോളിറ്റ്ബ്യൂറോ ഇടപെട്ടിട്ടുണ്ട്. ബംഗാളിലേതു പോലെ കേരളത്തിലും തിരിച്ചടി നേരിടുമെന്നു വിചാരിക്കേണ്ടതില്ല. രണ്ടു സംസ്ഥാനങ്ങളിലേയും സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിഭാഗീയതയുടെ അംശങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതു തിരുത്തും. മത-സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണു പാര്‍ട്ടിക്കുള്ളത്. എന്നാല്‍ സിപിഎമ്മിനെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിയില്ല- അദ്ദേഹം പറഞ്ഞു.

English summary
CPM state secretary Pinarayi Vijayan criticized the comment of VS Achuthanandan against Polit Buro over Mullaperiyar dam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X