കാതി ഡെല്ലിന് കരയാനും കുളിയ്ക്കാനും കഴിയില്ല
ലണ്ടന്‍: സങ്കടം വന്നാല്‍ ഒന്നു കരയാന്‍ പോലും കാതി ഡെല്ലിനു സാധിക്കില്ല. കാരണം ലോകത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അക്വാ ജെനിക് അര്‍ട്ടികാരിയല്‍ എന്ന അസുഖത്തിന്റെ പിടിയിലാണ് ഈ യുവതി. വെള്ളം അലര്‍ജിയാണ്. കരയാനോ കുളിയ്ക്കാനോ നീന്താനോ മഴക്കാലത്ത് പുറത്തിറങ്ങി നടക്കാനോ ഒന്നും സാധിക്കില്ലെന്ന് ചുരുക്കം.
വെള്ളമായി കഴിഞ്ഞാല്‍ അവിടെ ചൊറിഞ്ഞു പൊട്ടും. ഡാന്‍സ് ടീച്ചറായ കാതിയ്ക്ക് ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. കാരണം ഡാന്‍സ് കളിച്ചു വിയര്‍ത്താല്‍ പിന്നത്തെ കാര്യം പോക്കാണ്. അലക്കുന്ന ജോലിയടക്കമുള്ള വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഭര്‍ത്താവാണ്.
തൊണ്ടയിലാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. കാര്യമായ വേദനയില്‍ കരയാന്‍ തുടങ്ങിയതോടെ മുഖത്ത് ചൊറിച്ചിലും വേദനയും തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ അപൂര്‍വ അസുഖത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 16ാം വയസ്സുമുതല്‍ അലര്‍ജി പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത് കൂടുതലാണ്.












Click it and Unblock the Notifications