കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗവത്ഗീത തീവ്രവാദ സാഹിത്യമാണെന്ന്

  • By Lakshmi
Google Oneindia Malayalam News

Bhagavat Gita
മോസ്‌കോ: ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ 'ഭഗവദ്ഗീത' റഷ്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. ഇതിന്മേല്‍ സൈബീരിയയിലെ ടോംസ്‌ക്‌സിറ്റി കോടതി ഡിസംബര്‍ 19ന് തിങ്കളാഴ്ച വിധി പറയും.

ഭഗവദ്ഗീത തീവ്രവാദ സാഹിത്യമാണെന്നും അത് സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്നു എന്നും ആരോപിച്ച് റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ ജൂണിലാണ് കോടതിയെ സമീപിച്ചത്. ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ മറ്റു മതങ്ങളോട് വിദ്വേഷം വളര്‍ത്താന്‍ കാരണമാകും എന്നാണ് ആരോപണം.

ഇസ്‌കോണ്‍ സ്ഥാപകനായ ഭക്തിവേദാന്ത സ്വാമി പ്രഭുപാദ രചിച്ച 'ഭഗവദ്ഗീത ആസ് ഇറ്റ് ഈസ്' എന്ന ഇംഗ്‌ളീഷ് ഗ്രന്ഥത്തിന്റെ റഷ്യന്‍ പരിഭാഷയ്‌ക്കെതിരെയാണ് കേസ്.

മോസ്‌കോയിലെ പതിനയ്യായിരത്തോളം ഇന്ത്യക്കാരും ഇസ്‌കോണ്‍ അനുയായികളും ഈ നടപടിയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

ഭഗവദ്ഗീതയെപ്പറ്റി വിദഗ്ദ്ധാഭിപ്രായം തേടി കോടതി ഗ്രന്ഥം ടേംസ്‌ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് റഫര്‍ ചെയ്തിരുന്നു.

ഇതിനിടെ റഷ്യ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനോട് 15,000 ഓളം വരുന്ന ഇന്ത്യക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പട്ടിട്ടുണ്ട്.

English summary
Bhagavad Gita, one of the holiest Hindu scriptures, is facing a legal ban and the prospect of being branded as “an extremist” literature across Russia. A court in Siberia’s Tomsk city is set to deliver its final verdict on Monday in a case filed by state prosecutors,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X