ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്: മരണം 450 കടന്നു

വാഷിന്‍ എന്ന ചുഴലി കൊടുങ്കാറ്റ് 11ഓളം പ്രവിശ്യകളില്‍ സംഹാരതാണ്ഡവമാടുകയാണ്. കഗയാന്‍ ഡി ഓറോ, ഇല്ലിഗാന്‍ തീരപ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്.
സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാത്രി ഉറങ്ങികിടക്കുമ്പോഴുണ്ടായ പ്രകൃതി ദുരന്തം കുടുംബത്തിലെ അംഗങ്ങളെ കൂട്ടക്കൊല ചെയ്തതോടെ കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പോലും കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണ്.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റും അതോടൊപ്പം അതിശക്തമായ മഴയുമെത്തിയതോടെ ഒരു മണിക്കൂറിനുള്ളില്‍ 11 അടിയോളം വെള്ളം ഉയര്‍ന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം.












Click it and Unblock the Notifications