കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റ്: മരണം 450 കടന്നു

Google Oneindia Malayalam News

Flood
മനില: ശക്തമായ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ഫിലിപ്പീന്‍സിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 450 ഓളം പേര്‍ മരിച്ചു. മിന്‍ഡാനോ ദ്വീപിലുണ്ടായ അപകടത്തില്‍ 300ഓളം പെരെ കാണാതിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ ഒരു ലക്ഷത്തോളം പേരെയെങ്കിലും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

വാഷിന്‍ എന്ന ചുഴലി കൊടുങ്കാറ്റ് 11ഓളം പ്രവിശ്യകളില്‍ സംഹാരതാണ്ഡവമാടുകയാണ്. കഗയാന്‍ ഡി ഓറോ, ഇല്ലിഗാന്‍ തീരപ്രദേശങ്ങളിലാണ് ഏറ്റവും രൂക്ഷമായ ആക്രമണമുണ്ടായത്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാത്രി ഉറങ്ങികിടക്കുമ്പോഴുണ്ടായ പ്രകൃതി ദുരന്തം കുടുംബത്തിലെ അംഗങ്ങളെ കൂട്ടക്കൊല ചെയ്തതോടെ കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പോലും കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുകയാണ്.

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റും അതോടൊപ്പം അതിശക്തമായ മഴയുമെത്തിയതോടെ ഒരു മണിക്കൂറിനുള്ളില്‍ 11 അടിയോളം വെള്ളം ഉയര്‍ന്നതാണ് മരണസംഖ്യ കൂടാന്‍ കാരണം.

English summary
Tropical storm Washi whipped the southern Philippines, unleashing mammoth floods across vast areas that left 440 people dead and nearly 200 missing, relief workers said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X