കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമയുടെ മക്കള്‍ക്ക് ഫേസ്‍ബുക്ക് വിലക്ക്

  • By Lakshmi
Google Oneindia Malayalam News

Obama and Family
ലണ്ടന്‍: ഫേസ്‍ബുക്കിലൂടെ അനുദിനം ലോകവുമായി സംവദിക്കുന്ന യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സ്വന്തം വീട്ടില്‍ ഫേസ്‍ബുക്ക് നിരോധിച്ചതായി റിപ്പോര്‍ട്ട്. ഫേസ്‍ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്നും ഒബാമ മക്കളെ വിലക്കിയിരിക്കുകയാണത്രേ.

കുടുംബവുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ അപരിചിതര്‍ക്കു പരിചയപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണത്രെ മക്കളെ ഒബാമ ഫേസ്‍ബുക്ക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഒബാമ-മിഷേല്‍ ദമ്പതികളുടെ മൂത്ത മകള്‍ മാലിയയ്ക്ക് 13 വയസും ഇളയ മകള്‍ സാഷയ്ക്ക് 10 വയസുമാണ് പ്രായം. ഇത്ര ചെറുപ്പത്തിലെ മക്കള്‍ ഫേസ്‍ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് അടിപ്പെടുന്നതു ശരിയല്ലെന്നും എന്നാല്‍ നാലു വര്‍ഷം കൂടി കഴിയുമ്പോള്‍ നിയന്ത്രണങ്ങളോടെ ഇതനുവദിക്കാമെന്നുമാണ് ഒബാമയുടെ തീരുമാനിച്ചിരിക്കുന്നത്. മിഷേലിന്റെയും അഭിപ്രായം ഇതുതന്നെയാണത്രേ.

ഫേസ്‍ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഒബാമ. അമേരിക്കയിലെ തിരഞ്ഞെടുപ്പ് സമയത്ത് ഒബാമ യുവാക്കളുടെ വോട്ടുറപ്പാക്കിയത് ഇവയിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യ സോഷ്യല്‍ മീഡിയ പ്രസിഡന്റ് എന്നാണ് ഒബാമയെ വിശേഷിപ്പിക്കുന്നത്.

English summary
US President Barack Obama who relied heavily on the social media to boost his presidential campaign in 2008, has banned his daughters from using Facebook, a media report said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X