ഓഹരി വിപണിയില്‍ ആശങ്ക തുടരുന്നു

മുംബൈ ഓഹരി സൂചിക 112.01 പോയിന്റ് താഴേക്കിറങ്ങി 15379.34ലും ദേശീയ ഓഹരി സൂചിക 38.50 പോയിന്റ് ഇടിഞ്ഞ് 4613.10ലും ക്ലോസ് ചെയ്തു. വിപണി ക്ലോസ് ചെയ്യുന്നതിനു മണിക്കൂറുകള്‍ മുമ്പ് ബ്ലുചീപ്പ്് കമ്പനികളുടെ ഓഹരികളില്‍ ചില നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതുകൊണ്ടാണ് വന്‍ തകര്‍ച്ച ഒഴിവായത്.
റെഡിങ്ടണ്‍ ഇന്ത്യ ലിമിറ്റഡ്, ശ്രീ രേണുകാഷുഗേഴ്‌സ്, ടാറ്റാ മോട്ടോര്‍സ്, കെയ്ന്‍ ഇന്ത്യ, ലാന്‍കോ ഇന്‍ഫ്രാടെക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ബാറ്റാ ഇന്ത്യ, വോക്കാര്‍ഡ് ലിമിറ്റഡ്, അലഹബാദ് ബാങ്ക്, ബയോകോണ്‍, ജെയിന്‍ ഇറിഗേഷന്‍ ഓഹരികള്‍ കനത്ത തിരിച്ചടിയെ അഭിമുഖീകരിച്ചു.












Click it and Unblock the Notifications