കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ ആശങ്ക തുടരുന്നു

Google Oneindia Malayalam News

Sensex Down
മുംബൈ: ഏഷ്യന്‍ വിപണികളെല്ലാം തന്നെ തിരിച്ചടികളോടെ വില്‍പ്പന തുടങ്ങിയതിനാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ തുടക്കവും വില്‍പ്പന സമ്മര്‍ദ്ദത്തോടെയായിരുന്നു. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുന്നില്‍ റേറ്റിങ് ഏജന്‍സികളുടെ 'ഡെമോസ്തനീസ് വാള്‍' തൂങ്ങി കിടക്കുന്നതാണ് പുതിയ പ്രശ്‌നം. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തിലുണ്ടായ കുറവും മറ്റൊരു കാരണമാണ്.

മുംബൈ ഓഹരി സൂചിക 112.01 പോയിന്റ് താഴേക്കിറങ്ങി 15379.34ലും ദേശീയ ഓഹരി സൂചിക 38.50 പോയിന്റ് ഇടിഞ്ഞ് 4613.10ലും ക്ലോസ് ചെയ്തു. വിപണി ക്ലോസ് ചെയ്യുന്നതിനു മണിക്കൂറുകള്‍ മുമ്പ് ബ്ലുചീപ്പ്് കമ്പനികളുടെ ഓഹരികളില്‍ ചില നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതുകൊണ്ടാണ് വന്‍ തകര്‍ച്ച ഒഴിവായത്.

റെഡിങ്ടണ്‍ ഇന്ത്യ ലിമിറ്റഡ്, ശ്രീ രേണുകാഷുഗേഴ്‌സ്, ടാറ്റാ മോട്ടോര്‍സ്, കെയ്ന്‍ ഇന്ത്യ, ലാന്‍കോ ഇന്‍ഫ്രാടെക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ബാറ്റാ ഇന്ത്യ, വോക്കാര്‍ഡ് ലിമിറ്റഡ്, അലഹബാദ് ബാങ്ക്, ബയോകോണ്‍, ജെയിന്‍ ഇറിഗേഷന്‍ ഓഹരികള്‍ കനത്ത തിരിച്ചടിയെ അഭിമുഖീകരിച്ചു.

English summary
The Sensex closed at 15379, down 112 points from its previous close, and the Nifty shut shop at 4613, down 38 points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X