സൈനികര്‍ക്ക് ഫേസ്ബുക്ക് കമ്പം വേണ്ടെന്ന്

ഇത്തരം സൈറ്റുകളില്‍ നല്കുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സൈനികരോട് സോഷ്യല്‍ സൈറ്റുകളില്‍ നിന്നും വിട്ടുനില്‍ക്കാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അര്ധസൈനികവിഭാഗത്തിലേയും സായുധസേനയിലേയും ഉന്നതോദ്യോഗസ്ഥര്‍ ജോലിസംബന്ധമായ വിവരങ്ങള്‍ ഇത്തരം സൈറ്റുകളില്‍ പരസ്യപ്പെടുത്താതിരിക്കണമെന്നും സാധ്യമെങ്കില്‍ ഇവയില്‍ അംഗമാകാതിരിക്കണമെന്നുമാണു നിര്‍ദേശം.
സൈബര്‍ ചാരവൃത്തി സംബന്ധിച്ച കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. വീഡിയോ ചാറ്റിലേര്പ്പെടുന്ന ഉദ്യോഗസ്ഥരുടെ ആക്ഷേപകരമായ പ്രവൃത്തികള്‍ ശത്രു രാജ്യങ്ങളിലെ ചാരന്മാര് റെക്കോര്‍ഡ് ചെയ്തുവയ്ക്കുകയും പിന്നീട് ഇതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയതായും ചില കേസുകളില്‍ തെളിഞ്ഞിട്ടുണ്ട്.
ചിലര്‍ എ.കെ47 തോക്ക്, ഔദ്യോഗിക റൈഫിള്‍ എന്നിവ പിടിച്ചു നില്ക്കുന്ന ഫോട്ടോകള്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സായുധ സേനയെ അപേക്ഷിച്ച് അര്‍ധസൈനിക വിഭാഗങ്ങളിലാണ് ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഔദ്യോഗിക കമ്പ്യൂട്ടറിലൂടെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് അകന്നു നില്ക്കാന് ആഭ്യന്തരമന്ത്രാലയവും നേരത്തേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications