കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ക്ക് ഫേസ്‍ബുക്ക് കമ്പം വേണ്ടെന്ന്

  • By Lakshmi
Google Oneindia Malayalam News

Indian Army
ദില്ലി: സൈനികര്‍ ഫേസ്‍ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ അംഗങ്ങളാകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇത്തരം സൈറ്റുകളില്‍ നല്‍കുന്ന വിവരങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സൈനികരോട് സോഷ്യല്‍ സൈറ്റുകളില്‍ നിന്നും വിട്ടുനില്‍ക്കാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അര്‍ധസൈനികവിഭാഗത്തിലേയും സായുധസേനയിലേയും ഉന്നതോദ്യോഗസ്ഥര്‍ ജോലിസംബന്ധമായ വിവരങ്ങള്‍ ഇത്തരം സൈറ്റുകളില്‍ പരസ്യപ്പെടുത്താതിരിക്കണമെന്നും സാധ്യമെങ്കില്‍ ഇവയില്‍ അംഗമാകാതിരിക്കണമെന്നുമാണു നിര്‍ദേശം.

സൈബര്‍ ചാരവൃത്തി സംബന്ധിച്ച കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം. വീഡിയോ ചാറ്റിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥരുടെ ആക്ഷേപകരമായ പ്രവൃത്തികള്‍ ശത്രു രാജ്യങ്ങളിലെ ചാരന്‍മാര്‍ റെക്കോര്‍ഡ് ചെയ്തുവയ്ക്കുകയും പിന്നീട് ഇതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി തന്ത്രപ്രധാന രഹസ്യങ്ങള്‍ ചോര്‍ത്തിയതായും ചില കേസുകളില്‍ തെളിഞ്ഞിട്ടുണ്ട്.

ചിലര്‍ എ.കെ47 തോക്ക്, ഔദ്യോഗിക റൈഫിള്‍ എന്നിവ പിടിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സായുധ സേനയെ അപേക്ഷിച്ച് അര്‍ധസൈനിക വിഭാഗങ്ങളിലാണ് ഇത്തരം കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഔദ്യോഗിക കമ്പ്യൂട്ടറിലൂടെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് അകന്നു നില്‍ക്കാന്‍ ആഭ്യന്തരമന്ത്രാലയവും നേരത്തേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

English summary
Indian Army has asked it’s men to not post their employment information on social networking sites like Orkut and Facebook,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X