ചെന്നൈയില്‍ ഹസാരെയ്ക്ക് കരിങ്കൊടി

പെരിയാര്‍ ദ്രാവിഡകഴകം, മക്കള്‍ ശക്തി ഇയക്കം എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് സാമുദായിക സംവരണത്തോടുള്ള ഹസാരെയുടെ എതിര്‍പ്പ് മുന്‍നിര്‍ത്തി അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായെത്തിയത്. ഹസാരെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പ്രതിഷേധവുമായെത്തി കരിങ്കൊടി വീശിയത്.
ബാംഗ്ലൂരില്‍നിന്ന് ഞായറാഴ്ച കാലത്ത് എയര്‍ഇന്ത്യാ വിമാനത്തിലാണ് ഹസാരെ ചെന്നൈയിലെത്തിയത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ തടയാനും ശ്രമം നടത്തി. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു.












Click it and Unblock the Notifications