• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നൈയില്‍ ഹസാരെയ്ക്ക് കരിങ്കൊടി

  • By Lakshmi

ചെന്നൈ: ഗാന്ധിയന്‍ അണ്ണാ ഹസാരെയ്ക്കുനേരെ ചെന്നൈയില്‍ കരിങ്കൊടി. ഇന്ത്യാ എഗെയിന്‍സ്റ്റ് കറപ്ഷന്‍ തമിഴ്‌നാട് ഘടകത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയപ്പോഴാണ് ഹസാരെയ്‌ക്കെതിരെ ഒരുസംഘം കരിങ്കൊടി വീശിയത്.

പെരിയാര്‍ ദ്രാവിഡകഴകം, മക്കള്‍ ശക്തി ഇയക്കം എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് സാമുദായിക സംവരണത്തോടുള്ള ഹസാരെയുടെ എതിര്‍പ്പ് മുന്‍നിര്‍ത്തി അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായെത്തിയത്. ഹസാരെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പ്രതിഷേധവുമായെത്തി കരിങ്കൊടി വീശിയത്.

ബാംഗ്ലൂരില്‍നിന്ന് ഞായറാഴ്ച കാലത്ത് എയര്‍ഇന്ത്യാ വിമാനത്തിലാണ് ഹസാരെ ചെന്നൈയിലെത്തിയത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ തടയാനും ശ്രമം നടത്തി. പൊലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു.

English summary
Social activist Anna Hazare, spearheading an anti-graft movement demanding for a strong Lokpal, was on Sunday greeted with black flags by a fringe group on his arrival at the airport in Chennai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more