മതംമാറ്റല്‍ : ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു
ബാംഗ്ലൂര്‍: നഗരത്തില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരേ ആക്രമണം, പില്ലാന ഗാര്‍ഡനിലെ അഗപ്പെ പള്ളിയ്ക്കുനേരേയാണ് ആക്രമണമുണ്ടായത്. പള്ളിയിലുണ്ടായിരുന്ന വിശ്വാസികളെ അക്രമികള്‍ ഭീഷണിപ്പെടുടത്തുകയും പാസ്റ്ററെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു. ഡിസംബര്‍ 18ന് ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് അമ്പതോളം വരുന്ന ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകര്‍ ദേവാലയത്തിലെത്തി ആക്രമണം നടത്തിയത്.
ആരാധന കഴിഞ്ഞു വിശ്വാസികള്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് പ്രതിഷേധവുമായി ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകര്‍ എത്തിയത്. മതംമാറ്റാന്‍ ശ്രമിക്കുന്നവരെ വിടില്ലായെന്ന് ആക്രമണത്തിനിടെ ഇവര്‍ ഒച്ചവെയ്ക്കുന്നുണ്ടായിരുന്നുവത്രേ.
വിശ്വാസികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷം പാസ്റ്റര്‍ റൂബനു നേരെ ഭീഷണിയുമായി എത്തി. വിവരം അറിഞ്ഞു കെ.ജി. ഹള്ളി പോലീസ് സ്ഥലത്തെത്തി. അക്രമികളെ വിരട്ടിയോടിച്ചു.
എന്നാല്‍ ആക്രമണമൊന്നുമുണ്ടായിട്ടില്ലെന്നും ചെറിയ തര്‍ക്കം മാത്രമാണുണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. എങ്കിലും 12 പേരെ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
അഗപ്പെ ചര്‍ച്ചില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതായി ഹിന്ദു ജാഗരണ്‍ വേദി കണ്‍വീനര്‍ പൊന്നപ്പ ആരോപിച്ചിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ ഇവിടെ ഇരൂനൂറിലേരെ പേരെ മതപരിവര്‍ത്തനം നടത്തിയെന്നും ഞായറാഴ്ച മതപരിവര്‍ത്തനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications