യുഎസ് യുവതിയെ മദ്യപസംഘം അപമാനിച്ചു
പുതുച്ചേരി: അമേരിക്കന്‍ വനിതയെ മദ്യപസംഘം കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. പുതുച്ചേരിയിലെ വില്ലുപുരത്താണ് സന്നദ്ധപ്രവര്‍ത്തന സംഘത്തിലെ അംഗമായ യുവതിയെ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ അപമാനിച്ചത്.
പോണ്ടിച്ചേരിയില്‍ സന്ദര്‍ശനം കഴിഞ്ഞ യുവതി താമസസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ ഡിസംബര്‍ 17ന് ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. പുതുച്ചേരിയില്‍ നിന്നും മോപ്പെഡില്‍ തിരിച്ചുവരുകയായിരുന്ന യുവതി വഴിമധ്യേ വിജനമായ ഒരിടത്ത് വണ്ടി നിര്‍ത്തി.
ഈസമയത്ത് അവിടെയെത്തിയ യുവാക്കളുടെ സംഘം ഇവരെ കടന്നുപിടിക്കുകയും സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
അടുത്തെങ്ങും ആള്‍ത്താമസമില്ലാത്തതിനാല്‍ യുവതിയുടെ കരച്ചില്‍കേട്ട് ആരും സഹായത്തിനെത്തിയില്ല. പിന്നീട് കുറച്ചകലെ താമസിക്കുന്ന ഒരു ഇസ്രയേലുകാരനെക്കണ്ട് യുവതി വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഇയാളാണ് യുവതിയെ അശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അക്രമികളെ കണ്ടെത്താനായി പൊലീസുകാരുടെ നാലു സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്. സംഭവസ്ഥലത്തെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. നാട്ടുകാരാവില്ല ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തി തിരിച്ചുവരുന്ന വിനോദസഞ്ചാരസംഘത്തിലുള്ളവരാകും അക്രമം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്.












Click it and Unblock the Notifications