Get Updates
Get notified of breaking news, exclusive insights, and must-see stories!

തോഴി ശശികലയെ ജയലളിത പുറത്താക്കി

Sasikala And Jayalalithaa
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്.

ശശികലയെക്കൂടാതെ മറ്റ് 11 പേരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവരുമായി യാതൊരു ബന്ധവും പാടില്ലെന്ന് ജയലളിത അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജയലളിതയ്ക്കെതിരായ കേസില്‍ ശശികല മാപ്പുസാക്ഷിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് നടപിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുറത്താക്കിയവരുടെ കൂട്ടത്തില്‍ ജയയുടെ ദത്തുപുത്രന്‍ സുധാകരനുമുള്‍പ്പെടും

എന്നാല്‍ ഇക്കാര്യത്തില്‍ എഐഎഡിഎംകെ ഇതേവരെ ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവിട്ടിട്ടില്ല. ഈ വാര്‍ത്തയോട് എഐഎഡിഎംകെ കേന്ദ്രങ്ങള്‍ പ്രതികരിച്ചിട്ടുമില്ല.

എഐഎഡിഎംകെയില്‍ ശശികലയ്ക്കും കുടുംബാംഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുണ്ട്. ഇത് അവസാനിപ്പിക്കാനും ശശികലയും കുടുംബവുമായി അകലം പാലിക്കാനുമുള്ള ജയലളിതയുടെ തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+