കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിനെതിരെ പിടി തോമസിന്റെ സമരം

  • By Lakshmi
Google Oneindia Malayalam News

PT Thomas
ദില്ലി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പിടി തോമസ് എം.പി ദില്ലിയില്‍ പ്രതിഷേധസമരം നടത്തി. പാര്‍ലമെന്റിന് മുന്നിലായിരുന്നു പ്രതിഷേധം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ പ്രസ്താവന നിരുത്തരവാദപരമായിപ്പോയി. ചിദംബരം തമിഴ്‌നാടിന്റെ മാത്രമല്ല കേരളത്തിന്റെയും അഭ്യന്തരമന്ത്രിയാണ്. തമിഴ്നാടിന്റെ മാത്രം ആഭ്യന്തര മന്ത്രിയായി അദ്ദേഹം തരംതാഴരുത്- തോമസ് പറഞ്ഞു.

ചിദംബരത്തിന്റെ പ്രസ്താവന കേരളത്തിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതും ഒരു ആഭ്യന്തര മന്ത്രിക്കു ചേരാത്തതുമായിരുന്നുവെന്നും ചിദംബരം മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നുമുള്ള ചിദംബരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രസ്താന ചിദംബരം പിന്‍വലിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന പ്രസ്താവന അദ്ദേഹം പിന്‍വലിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പി.ടി തോമസ് എം.പിയുടെ പ്രതിഷേധം.

English summary
P.T. Thomas, MP, today staged a dharna in front of the Parliament as a protest against Home Minister P Chidamabaram’s statement that the Assembly by-poll due in Piravom segment was the real reason for rising tempers over the Mullaperiyar issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X