വീണ മാലിക് മുംബൈയില്‍ പൊങ്ങി

ഫാഷന്‍ മാഗസിനുവേണ്ടി നഗ്നയായി പോസ് ചെയ്തതുകൊണ്ട് മതമൗലികവാദികളില്‍ നിന്നും വീണയ്‌ക്കെതിരേ ആക്രമണമുണ്ടാവുമെന്ന ആശങ്ക സജീവമായതിനാല്‍ തിരോധാനം ബോളിവുഡിനും പോലിസിനും ഏറെ തലവേദന സൃഷ്ടിച്ചു.
ഓക്‌വുഡിലെ ഒരു ഹോട്ടലിലായിരുന്നു വീണയെന്ന് പോലിസ് സ്ഥിരീകരിച്ചു. യഥാര്‍ത്ഥ പേരായ സാഹിദ എന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. നല്ല സുഖമില്ലാത്തതിനാല്‍ വിശ്രമിക്കാന്‍ വേണ്ടിയാണ് അജ്ഞാതവാസത്തിന് ഇറങ്ങിതിരിച്ചതെന്ന് വീണ മൊഴി നല്‍കിയിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ ഏറെ അസ്വസ്ഥയായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 'വീണ കാ വിവാഹ' എന്ന റിയാലിറ്റി ഷോയ്ക്കുവേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് വീണയിപ്പോള്‍.












Click it and Unblock the Notifications