Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ഉമ്മന്‍ ചാണ്ടിയും പരസ്യം നല്‍കി

Mullaperiyar Dam
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഉപയോഗിച്ച അതേ അടവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്ത്. അണക്കെട്ട് വിഷയത്തില്‍ രണ്ട് സംസ്ഥാനത്തെ ജനങ്ങളോടും പ്രകോപിതരാകരുതെന്ന അപേക്ഷയുമായി ഉമ്മന്‍ ചാണ്ടി പത്രപ്പരസ്യം നല്‍കിയിരിക്കുകയാണ്.

പത്രങ്ങളിലാണ് സമാധാനം കാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി പരസ്യം നല്‍കിയിരിക്കുന്നത്. പ്രമുഖ പത്രങ്ങളില്ലെല്ലാം അരപ്പേജിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന്മേല്‍ കരിനിഴല്‍ വീഴാന്‍ പാടില്ലെന്നും അതിനുമാത്രമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പരസ്യത്തില്‍ പറയുന്നു.

കേരളത്തിലുള്ള തമിഴരുടെ അവസ്ഥ സുരക്ഷിതമാണെന്നും ഇത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരസ്യത്തില്‍ ചാണ്ടി ഉറപ്പുനല്‍കുന്നു. ഇതേപോലെ മലയാളികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാറിനും ബാധ്യതയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളീയരും തമിഴ്‌നാട്ടുകാരും വൈകാരികമായി പ്രതികരിക്കരുതെന്നും ഇത് ഇരുസംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഊഷ്മള ബന്ധത്തെ ബാധിക്കുമെന്നും പരസ്യത്തിലുണ്ട്. ഒപ്പം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

മലയാളികള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പത്രപ്പരസ്യം. കേരളത്തില്‍ തമിഴര്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും തമിഴ്‌സ്ത്രീകളെ അപമാനിച്ചുവെന്നുമുള്ള കള്ളപ്രചാരണങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമാണ്. ഇതാണ് മലയാളികള്‍ക്കെതിരെ ആക്രമണമുണ്ടാകാന്‍ പ്രധാനകാരണം.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ പത്രപ്പരസ്യത്തില്‍ കേരളീയര്‍ ചില ഛിദ്രശക്തികളുടെ കുതന്ത്രങ്ങള്‍ക്ക് അടിപ്പെടരുതെന്നും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയും കേരളത്തിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പരസ്യം നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+