കൊച്ചി: കൊച്ചുമകന്‍ രാഹുല്‍ ഈശ്വറിനെ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവലില്‍ കയറാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠരര് മഹേശ്വരര് ഹൈക്കോടതിയ്ക്ക് കത്തയച്ചു. തന്റെ പരികര്‍മ്മിയായി രാഹുലിനെ ശ്രീകോവിലില്‍ കയറാന്‍ അനുവദിക്കണമെന്നാണ് തന്ത്രിയുടെ ആവശ്യം.
കത്ത് ഫയലില്‍ സ്വീകരിച്ച കോടതി ദേവസ്വം ബോര്‍ഡിനോടും ഓംബുഡ്‌സ്മാനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ രാഹുല്‍ ഈശ്വര്‍ ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ദേവസ്വം അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു. പിന്നീട് രാഹുല്‍ ഇക്കാര്യത്തില്‍ താന്‍ കോടതിയെ സമീപിക്കുമെന്നും ആരാണ് പരികര്‍മ്മിയാകേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം തന്ത്രിയ്ക്കാണെന്നും പറഞ്ഞിരുന്നു.
Sabarimal chief priest Kandararu Maheswararu send a letter to court seeking permission to Rahul Easwar for entering the sanctum sanctorum of Sabarimala temple,