കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിബിയെ വിമര്‍ശിച്ചത് തെറ്റായെന്ന് വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanadan
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയുടെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ചതു തെറ്റായിപ്പോയെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സമ്മതിച്ചു.

എന്നാല്‍ നാല്‍പതു ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ജീവന്റെ സുരക്ഷയ്ക്കാണു പ്രാധാന്യം കൊടുക്കേണ്ടതെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റുപറ്റിയെന്നകാര്യം അദ്ദേഹം പിബിയെ രേഖാമൂലം അറിയിയ്ക്കുകയും ചെയ്തു. ഇതു കേന്ദ്രനേതൃത്വത്തിനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വി.എസിന്റെ പരസ്യപ്രസ്താവനയില്‍ പി.ബിക്കുള്ള അതൃപ്തി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. പി.ബിയുടെ നിലപാടിനോടു വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ അതു പാര്‍ട്ടിക്കുള്ളിലാണു പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രനേതൃത്വത്തിന്റെ പ്രസ്താവനയെ പരസ്യമായി നിരാകരിച്ചതു ന്യായീകരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു വിഎസ് കുറ്റസമ്മതം നടത്തിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലാ സമ്മേളനങ്ങളില്‍ വി.എസിന്റെ പ്രസ്താവന രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മറ്റു ജില്ലകളിലും സമ്മേളനങ്ങള്‍ നടക്കാനിരിക്കെ അവിടങ്ങളിലും വിമര്‍ശനമുയരുമെന്നകാര്യം മുന്‍കൂട്ടിക്കണ്ടാണ് അദ്ദേഹം തിരുത്താന്‍ തയ്യാറായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
Opposition leader VS Achuthanandan confessed his mistake over Mullaperiyar issue at CPM state secretariat. VS was publically criticized politburo over its stand on Mullaperiyar issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X