സര്‍ദാരി പാകിസ്താനില്‍ തിരിച്ചെത്തി

സര്‍ദാരിയുടെ തിരിച്ചുവരവ് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് വാര്‍ത്താവിനിമയ മന്ത്രി ഫിര്‍ദൗസ് ആഷിഖ് അവാന്‍ അറിയിച്ചു.
സര്‍ദാരിക്ക് രാജ്യത്തോട് കടപ്പാടുണ്ട്. അതുകൊണ്ട് അദ്ദേഹം തിരിച്ചുവന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.
ഡിസംബര്‍ ആറിന് പ്രത്യേക ആംബുലന്‍സില്‍ സര്‍ദാരിയെ ദുബയിലേക്ക് കൊണ്ടു പോയത് ഏറ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിരുന്നു. പക്ഷാഘാതമുണ്ടായ അദ്ദേഹം ഇനി പാകിസ്താനിലേക്ക് തിരിച്ചുവരില്ലെന്ന നിലയില്‍ ചില പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications