കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ദാരി പാകിസ്താനില്‍ തിരിച്ചെത്തി

Google Oneindia Malayalam News

Zardari
ഇസ്ലാമാബാദ്: അസുഖത്തെ തുടര്‍ന്ന് ദുബയില്‍ ചികില്‍സയിലായിരുന്ന പാകിസ്താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരി രാജ്യത്ത് തിരിച്ചെത്തി. തിങ്കളാഴ്ച മുതല്‍ അദ്ദേഹം ഓഫിസ് ജോലികളില്‍ ശ്രദ്ധിക്കുമെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.

സര്‍ദാരിയുടെ തിരിച്ചുവരവ് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണെന്ന് വാര്‍ത്താവിനിമയ മന്ത്രി ഫിര്‍ദൗസ് ആഷിഖ് അവാന്‍ അറിയിച്ചു.

സര്‍ദാരിക്ക് രാജ്യത്തോട് കടപ്പാടുണ്ട്. അതുകൊണ്ട് അദ്ദേഹം തിരിച്ചുവന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്.

ഡിസംബര്‍ ആറിന് പ്രത്യേക ആംബുലന്‍സില്‍ സര്‍ദാരിയെ ദുബയിലേക്ക് കൊണ്ടു പോയത് ഏറ അഭ്യൂഹങ്ങള്‍ക്കു വഴിവച്ചിരുന്നു. പക്ഷാഘാതമുണ്ടായ അദ്ദേഹം ഇനി പാകിസ്താനിലേക്ക് തിരിച്ചുവരില്ലെന്ന നിലയില്‍ ചില പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ പുറത്തുവിട്ടിരുന്നു.

English summary
Asif Ali Zardari , 56, arrived in the port city of Karachi having spent nearly two weeks in Dubai for medical treatment, Geo News reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X