Get Updates
Get notified of breaking news, exclusive insights, and must-see stories!

കിം ജോങ് ഇല്‍ അന്തരിച്ചു

Kim Jong Il
പോങ്‌യാങ്: വടക്കന്‍ കൊറിയന്‍ നേതാവായ കിം ജോങ് ഇല്‍(69) അന്തരിച്ചു. 1994 മുതല്‍ കമ്യൂണിസ്റ്റ് രാഷ്ട്രത്തെ നിയന്ത്രിക്കുന്ന കിം ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഡിസംബര്‍ 17ന് ശനിയാഴ്ച ഒരു തീവണ്ടി യാത്രക്കിടെയായിരുന്നു മരണം സംഭവിച്ചതെങ്കിലും വിശദ വിവരങ്ങള്‍ പുറത്ത് വിട്ടത് തിങ്കളാഴ്ച മാത്രമാണ്.

പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കനത്ത നഷ്ടമാണിത്. പാര്‍ട്ടി അംഗങ്ങളും സൈനികരും ജനങ്ങളും രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി പുതിയ ഭരണ നേതൃത്വത്തിനെ പിന്തുണയ്ക്കണം-വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പുറത്തുവിട്ട ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ നിര്‍ദ്ദേശിച്ചു.

കിമ്മിന്റെ മൂന്നാമത്തെ മകനായ കിം ജോങ് ഉന്‍ പുതിയ ഭരണാധികാരിയായി അധികാരമേറ്റെടുക്കാനാണ് സാധ്യത. എന്നാല്‍ 20 വയസ്സുമാത്രം പ്രായമുള്ള ഈ യുവാവിനു കീഴില്‍ രാജ്യം സുരക്ഷിതമാകുമോയെന്ന കാര്യത്തില്‍ ആശങ്കകള്‍ സജീവമാണ്.

ഡിസംബര്‍ 28ന് കിം ജോങ് ഇലിന്റെ ശവസംസ്‌കാരം നടക്കും. ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+