ലിംഗനിര്‍ണയം: 5ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
മുംബൈ: ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗനിര്‍ണയം നടത്തിയ അഞ്ചു ഡോക്ടര്‍മാരെ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ സസ്‌പെന്റ് ചെയ്തു. തിങ്കളാഴ്ചയാണ് നിയമലംഘനം നടത്തിയ അഞ്ചു ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ എംഎംസി സസ്‌പെന്റ് ചെയ്തത്.
മാധവ് ട്രിമ്പക്‌റാവു സനപ്, സയ്യിദ് തരക് അഹമ്മദ് സയിദ്, ബൗസാഹെബ് ഹരിബൗ, കീര്‍ത്തികുമാര്‍ വസന്ത്, മോഹന്‍കുമാര്‍ ബന്ദോപന്ദ് നഗാനെ എന്നിവരുടെ രജിസ്‌ട്രേഷനാമ് എംഎംസി സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
1994ല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ലിംഗനിര്‍ണയം നടത്തുന്നതിനെതിരായ പിസിപിഎന്‍ഡിടി ആക്ട് നിലവില്‍ വന്നതിന്‌ശേഷം അത് ലംഘിക്കുന്നവര്‍ക്കെതിരെ ഇത്തരത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുന്നത് ഇതാദ്യമാണ്. ഈ കേസില്‍ കോടതി തീരുമാനം വരുന്നതുവരെ ഈ ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ തുടരും.
പെണ്‍ഭ്രൂണഹത്യപോലുള്ള സംഭവങ്ങള്‍ കൂടിയതോടെയാണ് രാജ്യത്ത് ഗര്‍ഭസ്ഥശിശുക്കളുടെ ലിംഗനിര്‍ണയം നടത്തുന്നത് തടഞ്ഞുകൊണ്ട് നിയമനിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഉത്തരേന്ത്യയിലും മറ്റും ഇത്തരം പരിശോധനകള്‍ നടത്തിക്കൊടുക്കുന്ന ഒട്ടേറെ ക്ലിനിക്കുകളുണ്ടെന്ന പലപ്പോഴായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.












Click it and Unblock the Notifications