മദ്യപന് ഓക്സിജന്‍ മാസ്ക് മാറ്റി; കുഞ്ഞ് മരിച്ചു
കൊല്‍ക്കത്ത: മദ്യപിച്ച് ബോധംനഷ്ടപ്പെട്ട ജീവനക്കാരന് ഓക്സിജന്‍ മാസ്ക് എടുത്തു മാറ്റിയതിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു.
കൊല്‍ക്കത്ത മെഡിക്കല്‍കോളേജിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇവിടെ ചികിത്സയിലായിരുന്ന ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
തൂപ്പുകാരനായ മോന്‍മോഹന്‍ റൗട്ടാണ് മദ്യപിച്ചെത്തി കുട്ടിയുടെ ഓക്സിജന്‍ മാസ്ക് എടുത്തുമാറ്റിയത്. ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ഇയാള്‍ ഇതിനുമുന്‍പും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ ജോലിയ്ക്കെത്തിയിട്ടുണ്ടെന്ന് ആശുപത്രിയിലെ ജീവനക്കാരില്‍ ചിലര്‍ പറയുന്നുണ്ട്. സംഭവം നടന്ന ദിവസം ഇയാള്‍ മദ്യപിച്ചാണ് വാര്ഡിലെത്തിയതെന്ന് കുഞ്ഞിന്റെ അമ്മയും ആരോപിക്കുന്നുണ്ട്. ഇവര്‍ ഉറങ്ങുന്പോഴാണത്രേ റൗട്ട് മുറിയിലെത്തി കുഞ്ഞിന്റെ മാസ്ക് മാറ്റിയത്. പിന്നീടെത്തിയ നഴ്സാണ് ഓക്സിജന്‍ മാക്സ് സ്ഥാനം തെറ്റിയിരിക്കുന്നതും കുഞ്ഞ് മരിച്ചതും കണ്ടെത്തിയത്.
സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നാരോപിച്ച് കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്കുപുറത്ത് പ്രതിഷേധിച്ചു. ആശുപത്രിഅധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ ഉത്തരവിട്ടതായി മെഡിക്കല്വിദ്യാഭ്യാസ ഡയറക്ടര്‍ സുശാന്ത ബാനര്‍ജി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications