Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ പരസ്യം; പത്രങ്ങള്‍ കത്തിച്ചു

Oommen Chandy
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ കേരളത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങള്‍ പ്രതിഷേധക്കാര്‍ കൂട്ടമായി കത്തിച്ചു.

ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന എതിരാണെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിരാഹാരസമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു.

ഇതിനിടെ അന്തര്‍സംസ്ഥാന ബസുകള്‍ക്കു നേരെ ആക്രമണം നടക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രം സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സര്‍വീസുകള്‍ അതിര്‍ത്തിവരെയാക്കാന്‍ ധാരണയായത്. സുരക്ഷയെകരുതിയാണ് ഇത്തരമൊരു നടപടിയെന്ന് പൊലീസും കെഎസ്ആര്‍ടിസിയും വ്യക്തമാക്കി.

യാത്രക്കാര്‍ എത്തുന്നതിനനുസരിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിലര്‍ നടത്തുന്ന മുതലെടുപ്പാണ് അന്തര്‍ സംസ്ഥാന ബസുകള്‍ക്കുനേരെ നടക്കുന്ന ആക്രമമെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+