ചിദംബരത്തിനെതിരെ പ്ലക്കാര്‍ഡുമായി തോമസ്

ചോദ്യോത്തരവേളയില്‍ സംസാരിക്കവേ ചിദംബരത്തിന് നേരെ തോസമ് പ്ലക്കാര്‍ഡ് ഉയര്‍ത്തി. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവന്നതിന് തോമസിനെ സ്പീക്കര്‍ മീര കുമാര്‍ ശാസിക്കുകയും ചെയ്തു.
ചിദംബരത്തിനെതിരെ തിങ്കളാഴ്ച തോസമ് പാര്‍ലമെന്റ് കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം തോമസല്ലാതെ കേരളത്തില്‍ നിന്നുള്ള മറ്റ് ഭരണപക്ഷ അംഗങ്ങളാരും ചിദംബരത്തിനെതിരെ പ്രതിഷേധിക്കാന്‍ എത്തിയിരുന്നില്ല.
പ്രശ്‌നത്തില്‍ ഉപക്ഷേപം ഉന്നയിച്ച് തിങ്കളാഴ്ച ഇടത് എം.പിമാരായ എം.ബി. രാജേഷും പി.കെ. ബിജുവും ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തിയെങ്കിലും അവഗണിക്കപ്പെടുകയായിരുന്നു.
പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു കേരളത്തിലെ നേതാക്കള്‍ മുല്ലപ്പെരിയാര്‍ വിഷയം കുത്തിപ്പൊക്കിയതെന്ന പരാമര്‍ശം ചിദംബരം പിന്‍വലിച്ചെങ്കിലും സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കും എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനെതിരെയാണ് തോമസിന്റെ പ്രതിഷേധം.












Click it and Unblock the Notifications