മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ ആക്രമിച്ചു

പൊട്ടിപ്പാലത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരായ സമരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അക്രമികള്‍ രാമകൃഷ്ണന്റെ ഷര്‍ട്ട് വലിച്ചുകീറി. സിപിഎം കാരാണ് ആക്രമണത്തിന് പിന്നിലെന്ന് രാമകൃഷ്ണന്‍ ആരോപിച്ചു.
രാമകൃഷ്ണനൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരേയും ആക്രമണം ഉണ്ടായി. കെ.സുധാകരന്‍ എം.പിയ്‌ക്കെതിരായ പ്രസ്താവനയുടെ പേരിലാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന രാമകൃഷ്ണന്‍ രാജി വച്ചത്.
കൂത്തുപറമ്പ് വെടിവെയ്പ്പിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ കെപിസിസി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രാജി വയ്ക്കാന്‍ രാമകൃഷ്ണന്‍ തീരുമാനിയ്ക്കുകയായിരുന്നു.
കൂത്തുപറമ്പ് വെടിവെപ്പുണ്ടായ ദിവസം എംവി രാഘവനെ അവിടേയ്ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോയത് കെ.സുധാകരനാണെന്ന പ്രസ്താവനയാണ് പി.രാമകൃഷ്ണന് വിനയായത്.












Click it and Unblock the Notifications