ചാണ്ടിയും ലാലും കളത്തിലിറങ്ങുന്നു

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ഈ സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. മോഹന്‍ലാല്‍ ക്യാപ്ടനായുള്ള കേരള സ്‌ട്രൈക്കേഴ്‌സില്‍ നടിമാരുള്‍പ്പടെ അണിനിരക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള ലെജന്റ്‌സില്‍ മന്ത്രിമാരും പ്രതിപക്ഷത്തെ നേതാക്കളും വാണിജ്യപ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമുണ്ടാകും.
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്.
മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ തന്നെ വിതരണം ആരംഭിക്കും.












Click it and Unblock the Notifications