Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാക്കാരെ തടഞ്ഞ വാര്‍ത്ത കെട്ടിച്ചമച്ചത്:ഗണേഷ്

Ganesh Kumar
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ മലയാളചലച്ചിത്രപ്രവര്‍ത്തകരെ തടഞ്ഞുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍.

ഇത് വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്കുവേണ്ടി കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും പുരകത്തുമ്പോള്‍ കഴുക്കോല്‍ ഊരുന്ന പണിചെയ്യുന്നവരാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം സിനിമയുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്നത് വിലകുറഞ്ഞ തന്ത്രമാണ്. തമിഴ്‌നാട്ടില്‍ ഷൂട്ടിംഗ് തടസപ്പെടുത്തി എന്നു പറയുന്നയാളെ എനിക്ക് നല്ലപോലെ അറിയാം-ഗണേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം തെങ്കാശിയില്‍ വച്ച് എം എ നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്താന്‍ തമിഴ് സംഘടന ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ നോക്കാനായി പൊള്ളാച്ചിയില്‍ എത്തിയ സംവിധായകന്‍ വൈശാഖിനെയും കൂ്ട്ടരെയും എംഡിഎംകെ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+