തന്ത്രിക്ക് കൂടുതല്‍ പരികര്‍മ്മികള്‍ വേണ്ട: കോടതി

തന്ത്രിയുടെ അപേക്ഷ പരിഗണിച്ച കോടതി തന്ത്രിക്കും പന്തളം രാജാവിനും നോട്ടീസ് അയച്ചു. തന്ത്രിയുടെ പരാതിയിലെ വിശ്വാസ്യത ബോധ്യപ്പെടാനാണ് നോട്ടീസ് അയച്ചത്.
തന്ത്രിയുടെ പരികര്‍മ്മിയായി കഴിഞ്ഞ ദിവസം ശ്രീകോവിലില്‍ കയറാനെത്തിയ രാഹുല്‍ ഈശ്വറിനെ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തടഞ്ഞിരുന്നു. തന്ത്രിയുടെ മകളുടെ മകനായ രാഹുല്‍ ഈശ്വറിന് പൂജ ചെയ്യാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്.
ഇതു ചോദ്യം ചെയ്ത് തന്ത്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനോടും ദേവസ്വം ഓംബുഡ്‌സ്മാനില്‍ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.












Click it and Unblock the Notifications