പ്രണയം നടിച്ച് പണം തട്ടിയ നഴ്സിനെതിരെ കേസ്
ആലപ്പുഴ: പ്രണയം നടിച്ച് യുവാവിനെ വീഴ്ത്തി പത്തുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ നഴ്‌സായ യുവതിയ്‌ക്കെതിരെ കേസെടുത്തു. നൂറനാണ് സ്വദേശി മനോജാണ് തട്ടിപ്പിനിരയായെന്ന് കാണിച്ച് പരാതി നല്‍കിയത്.
പരാതിയിന്മേല്‍ നഴ്‌സായ ഗോപിക(23)യ്ക്ക് പുറമേ അവരുടെ അമ്മ രാജമ്മ(56), സഹോദരന്‍ ഗോപകുമാര്‍(27) എന്നിവര്‍ക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമ്ട്.
ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കെ. ലില്ലിയാണ് ഇവര്‍ക്കെതിരെ കേസെടുത്തുകൊണ്ട് ഉത്തരവിട്ടത്. നഴ്‌സിംഗ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് വിവാഹവാഗ്ദാനം നല്‍കിയും പ്രണയം നടിച്ചും ഗോപിക യുവാവിനൊപ്പം താമസിച്ചിരുന്നുവത്രേ.
വന്‍തുകയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെടുക്കുകയും മൂന്നുലക്ഷം രൂപ ഗോപിയുടെ മാതാവ് കൈക്കലാക്കുകയും ചെയ്തുവന്നാണ് യുവാവിന്റെ പരാതിയിലുള്ളത്.
പ്രതികളുടെ വസ്തുവില്‍ യുവാവിനെക്കൊണ്ട് പത്തുലക്ഷത്തോളം രൂപ ചെലവഴിപ്പിച്ച് വീട് നിര്‍മിച്ചതായും അയാളുടെ പേരിലുണ്ടായിരുന്ന 60 സെന്റ് സ്ഥലവും ഇരുനിലവീടും വില്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു.
പ്രണയം നടിച്ച് യുവാവിനെ കൊണ്ടുനടന്ന സമയത്ത് മുന്തിയ ഹോട്ടലുകളില്‍ അയാളുടെ ചെലവില്‍ താമസിച്ച ശേഷം വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും വാങ്ങിപ്പിക്കുക പതിവായിരുന്നുവെന്നും പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications