തമിഴ്‌നാടുമായി മികച്ച ബന്ധം വേണം: ഉമ്മന്‍ചാണ്ടി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാരിനും ഇവിടത്തെ ജനങ്ങള്‍ക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘര്‍ഷ ഭരിതമായ സാഹചര്യം സൃഷ്ടിക്കാന്‍ കേരളം തയാറല്ല. തമിഴ്‌നാടിനു വെള്ളം കേരളത്തിനു സുരക്ഷ എന്നതു കേരളത്തിലെ മൂന്നേകാല്‍ കോടി ജനങ്ങള്‍ അംഗീകരിച്ച ആശയമാണ്. തമിഴ്‌നാട്ടിലെ തൊഴിലാളികളും അയ്യപ്പഭക്തരും ആക്രമിക്കപ്പെടുന്നു എന്നതുള്‍പ്പെടെ കേരളത്തിനെതിരെ തെറ്റായ വാര്‍ത്തകള്‍ തമിഴ്‌നാട്ടില്‍ പ്രചരിപ്പിക്കപ്പെടുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റ പേരില്‍ ഒരൊറ്റ അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്നു ഉമ്മന്‍ ചാണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
കേരളത്തില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്നു തെറ്റായ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണു മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചത്.
ശബരിമല തീര്‍ഥാടകര്‍ക്കു പൂര്‍ണ സംരക്ഷണം ഉറപ്പാക്കണമെന്നും. അവര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications