Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ട് ചോര്‍ത്തല്‍; നേതാവിന് സസ്‌പെന്‍ഷന്‍

കാലിക്കടവ്: കാലിക്കടവില്‍ നടക്കുന്ന സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് യുവനേതാവിന് സസ്‌പെന്‍ഷന്‍ നല്‍കിയതായി സൂചന. പ്രതിനിധികള്‍ക്ക് ചര്‍ച്ചയ്ക്കായി വിതരണം ചെയ്ത സംഘടനാ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

തിങ്കളാഴ്ച രാവിലെ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഴുതാന്‍ പാഡ് നല്‍കുന്നതിന് പകരം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പുസ്തകം നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

ജില്ലയിലെ ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയതയുണ്ടായതായി സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

സമ്മേളന പ്രതിനിധിയായി എത്തിയ യുവനേതാവ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് സംഘടനാ റിപ്പോര്‍ട്ട് കൈമാറിയെന്നാണ് ആരോപണം.

സംഘടനാ റിപ്പോര്‍ട്ട് ചോര്‍ന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തര യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സംഭവത്തിന് ഉത്തരവാദിയായ യുവ നേതാവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+