കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്തനാര്‍ബുദം: മുന്‍ മിസ് വെനസ്വേല വിടചൊല്ലി

  • By Lakshmi
Google Oneindia Malayalam News

Eva Ekvall
കാരക്കാസ്: മുന്‍ മിസ് വെനസ്വേല ഇവ എക്വാല്‍(28) അന്തരിച്ചു. സ്തനാര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇവ ഹൂസ്റ്റണിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പതിനേഴുവയസ്സുള്ളപ്പോഴാണ് 2000ത്തില്‍ മിസ് വെനസ്വേലയായി ഇവ തിരഞ്ഞെടുക്കപ്പെട്ടത്.
2001ലെ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇവ മൂന്നാം റണ്ണര്‍ അപ്പ് ആവുകയും ചെയ്തിരുന്നു. വിവാഹിതയായ ഇവയ്ക്ക് രണ്ട് വയസ്സുള്ള മകളുണ്ട്.

പിന്നീട് മോഡലിങ് രംഗത്തും ടിവി അവതാരകയായുമെല്ലാം ഇവ സജീവമായി രംഗത്തുണ്ടായിരുന്നു. അടുത്തിടെ ഫ്യൂറോ ഡി ഫോക്കോ(ഔട്ട് ഓഫ് ഫോക്കസ്)എന്നൊരു പുസ്തകം രചിക്കുകയും ചെയ്തിരുന്നു.

സ്തനാര്‍ബുദബാധയ്ക്കുശേഷം രോഗത്തോടുള്ള തന്റെ ചെറുത്തുനില്‍പ്പിനെക്കുറിച്ചായിരുന്നു ഇവ ഈ പുസ്തകത്തില്‍ എഴുതിയത്. മേക്കപ്പുകള്‍ ഒന്നുമില്ലാതെ കീമോതെറാപ്പി കഴിഞ്ഞ് തലമുടി കൊഴിഞ്ഞ നിലയിലുള്ള തന്റെ ഫോട്ടോകളും ഇവര്‍ ഈ പുസ്തകത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

താന്‍ രോഗബാധിതയാണെന്ന് സ്ഥിരീകരിച്ചതോടെ ഇവര്‍ കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്നു.

ഒരിടയ്ക്ക് തന്റെ രോഗം പൂര്‍ണായി ഭേദമാകുമെന്ന് പ്രതീക്ഷിച്ച ഇവ ഒരു തിരിച്ചുവരവിനായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ഇവയുടെ മൃതദേഹം ഹൂസ്റ്റണില്‍ത്തന്നെ സംസ്‌കരിക്കുമെന്ന് അവരുടെ കുടുംബം അറിയിച്ചത്. കുടുംബാംഗങ്ങള്‍ തിരിച്ചെത്തിയശേഷം ബാക്കി ചടങ്ങുകള്‍ വെനസ്വേലയില്‍ നടക്കും.

English summary
Former Miss Venezuela Eva Ekvall, whose struggle with breast cancer was closely followed by Venezuelans, has died at age 28,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X