പരസ്യത്തില്‍ കന്യാമറിയത്തെ 'ഗര്‍ഭിണി'യാക്കി

ഇത് കന്യാമറിയത്തെയും കത്തോലിക്കാമതവിശ്വാസികളയും അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഈ ബില്‍ബോര്‍ഡിന് അനുയോജ്യമായ തലക്കെട്ട് നിര്‍ദ്ദേശിക്കാന്‍ വെബ്‌സൈറ്റിലൂടെ ദേവാലയത്തിന്റെ അധികൃതര്‍ ആവശ്യപ്പെടുന്നുമുണ്ട്.
താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കുന്ന പരിശോധനാ ഫലത്തിലേയ്ക്ക് നോക്കിയിരിക്കുന്ന കന്യാമറിയത്തെയാണ് ബില്‍ബോര്‍ഡില്‍ കാണാന്‍ കഴിയുക. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് സ്തബ്ധയായി വായപൊത്തിയിരിക്കുന്ന രീതിയിലാണ് ചിത്രം.
ഇത് തികഞ്ഞ മതനിന്ദയാണെന്ന് ആരോപിക്കുന്ന കത്തോലിക്കാ വിശ്വാസികള്‍ ചിത്രം പിശാചിന് തുല്യമാണെന്നാണ് പറയുന്നത്. പരസ്യം തയ്യാറാക്കിയവര്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് മുമ്പും സെന്റ് മാത്യു ഇന്‍ ദി സിറ്റി ദേവാലയം വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. 2009ല്‍ ഇവര്‍ സ്ഥാപിച്ച ബില്‍ ബോര്‍ഡും ഇതുപോലെ വിശ്വാസികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിിരുന്നു. അന്ന് നഗ്നരായി കിടക്കുന്ന മേരിയുടെയും ജോസഫിന്റെയും ചിത്രമായിരുന്നു അവര്‍ പ്രദര്‍ശിപ്പിച്ചത്.












Click it and Unblock the Notifications